പ്രതീകാത്മക ചിത്രം 
India

നീറ്റ് പിജി പരീക്ഷ മാറ്റിയിട്ടില്ല; 21ന് തന്നെ നടക്കും; പ്രചരിക്കുന്നത് വ്യാജ വാർത്ത

നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റിയെന്ന പേരിൽ ദേശീയ പരീക്ഷാ ബോർഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് പബ്ലിക്ക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ് 21ന് തന്നെ നടക്കും. 

നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റിയെന്ന പേരിൽ ദേശീയ പരീക്ഷാ ബോർഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു. പരീക്ഷ മെയ് 21ന് നടത്തുമെന്നും പിഐബി വ്യക്തമാക്കി.

നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ വാർത്ത പ്രചരിച്ചത്.

പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി എന്ന രീതിയിലാണ് വാർത്ത പ്രചരിച്ചിരുന്നത്. കൗണ്‍സലിങ്, പരീക്ഷാ തീയതികള്‍ അടുത്തടുത്തായതു ചൂണ്ടിക്കാട്ടിയാണ് പരീക്ഷാര്‍ഥികള്‍ ഇതിനെതിരെ രംഗത്തുവന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് പിഐബി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം