ഫയല്‍ ചിത്രം 
India

കുംഭമേളയ്ക്ക് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഹൈക്കോടതി ഉത്തരവ്

72 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റാണ് കൊണ്ടുവരേണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കുംഭമേളയ്‌ക്കെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി. 72 മണിക്കൂര്‍ മുന്‍പ് നടത്തിയ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റാണ് കൊണ്ടുവരേണ്ടത്.  ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കി.

കുംഭമേളയുമായി ബന്ധപ്പെട്ട് എല്ലാ സജീകരണങ്ങളും പൂര്‍ത്തിയായതായും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹൈന്ദവ തീര്‍ത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ്, ഹരിദ്വാര്‍, ഉജെയിന്‍, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം