പ്രതീകാത്മക ചിത്രം 
India

മകളെ പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നല്‍കി അയല്‍ക്കാരനെ ജയിലിലാക്കി; സ്ത്രീക്ക് 20,000 രൂപ പിഴ

മകളെ പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നല്‍കി അയല്‍ക്കാരനെ ജയിലിലാക്കി; സ്ത്രീക്ക് 20,000 രൂപ പിഴ

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: വ്യാജ പീഡന പരാതി നല്‍കിയ സ്ത്രീക്ക് പിഴ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. അയല്‍ക്കാരനായ വ്യക്തിക്കെതിരെയാണ് സ്ത്രീ പരാതി നല്‍കിയത്. 20,000 രൂപയാണ് പിഴയിട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 

പ്രായപൂര്‍ത്തിയാകാത്ത തന്റെ മകളെ അയല്‍ക്കാരനായ രജത് എന്ന വ്യക്തി ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചായിരുന്നു സ്ത്രീ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് രജതിനെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നാലെ രജതിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടച്ചു. 

കഴിഞ്ഞ ദിവസം പ്രത്യേക കോടതിയില്‍ കേസ് വിചാരണക്കെടുത്തപ്പോള്‍ മതിയായ തെളിവുകളൊന്നും ഹാജരാക്കാന്‍ വാദി ഭാഗത്തിന് സാധിച്ചില്ല. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സ്ത്രീക്കെതിരെ പിഴ ശിക്ഷ വിധിച്ചത്. 

പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം ജയില്‍വസം അനുഭവിക്കേണ്ടി വരും. പിഴയില്‍ പകുതി രജതിന് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT