നേപ്പാളില്‍ ഭൂചലനത്തില്‍ വീട് തകര്‍ന്നനിലയില്‍, എഎന്‍ഐ 
India

നേപ്പാളില്‍ ഭൂചലനം, 6.3 തീവ്രത, ഉത്തരേന്ത്യയിലും തുടര്‍ചലനങ്ങള്‍; 6 മരണം 

ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഉത്തരേന്ത്യയിലും തുടര്‍ ചലനങ്ങളുണ്ടായി.

ബുധനാഴ്ച പുലര്‍ച്ചെ 1.58ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാള്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ നേപ്പാളിലെ ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണ് 6 പേര്‍ മരിച്ചു. 

10 കിമീ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഇതാണ് ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം വരാന്‍ ഇടയാക്കിയത്. നോയിഡയിലും ഗാസിയാബാദിലും ഗുരുഗ്രാമിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

ചൊവ്വാഴ്ച രാത്രി 8.52ഓടെ നേപ്പാളില്‍ ഭൂചലനം ഉണ്ടായിരുന്നു. 4.9 തീവ്രതയാണ് ഇത് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ ആറിന് മുകളില്‍ തീവ്രത എത്തിയ ഭൂചലനം ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT