പ്രതീകാത്മക ചിത്രം 
India

യുവതിയുടെ കുളിമുറിയില്‍ അസ്വാഭാവിക വെളിച്ചം, ബള്‍ബില്‍ ഒളിക്യാമറ; യുവ ഡോക്ടറുടെ പരാതിയില്‍ ന്യൂറോളജിസ്റ്റ് അറസ്റ്റില്‍ 

മഹാരാഷ്ട്രയില്‍ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ ഡോക്ടറാണ് പിടിയിലായത്. 

കഴിഞ്ഞ ആഴ്ചയാണ് ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം യുവതി ശ്രദ്ധിക്കുന്നത്.റൂമിലെ ബള്‍ബ് തെളിയാതിരുന്നിട്ടും മുറിയില്‍ ചെറിയ രീതിയില്‍ പ്രകാശം കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതിക്ക് സംശയം തോന്നി. ഇലക്ട്രീഷ്യനെ വിളിച്ച് നടത്തിയ വിശദമായ പരിശോധനയില്‍ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യ ക്യാമറകള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് യുവ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജിലെ ന്യൂറോളജിസ്റ്റ് പിടിയിലായത്.ബള്‍ബിനുള്ളിലായിരുന്നു ഒളിക്യാമറ ഘടിപ്പിച്ചിരുന്നത്. സമീപത്തെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് മുതിര്‍ന്ന് ഡോക്ടര്‍ പിടിയിലായത്. സ്വന്തമായി ക്ലിനിക്കും നിരവധി ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ് കൂടിയാണ് അറസ്റ്റിലായ ഡോക്ടര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ