ദേവി അവാര്‍ഡ്  
India

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു' ബാലാമണിയമ്മയുടെ വരികള്‍ ഉദ്ധരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തില്‍ ഇത്തരത്തില്‍ ചരിത്രം കുറിച്ച വനിതകളെയാണ് ദേവി അവാര്‍ഡ് നല്‍കി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇവിടെ ആദരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

'നിശബ്ദതയിലും സ്ത്രീകള്‍ ചരിത്രം കുറിക്കുന്നു, എത്ര സത്യമാണത്. സമൂഹത്തില്‍ സ്ത്രീകള്‍ വേണ്ടത്ര ശ്രദ്ധനേടാതെ കൂടുതലായി ഒന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ആഴമേറിയതും എന്നും നിലനില്‍ക്കുന്നതുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

വിവിധ മേഖലകളില്‍ സമൂഹ മുന്നേറ്റത്തിന് മാതൃകയായ വനിതകള്‍ക്ക് നല്‍കുന്ന ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പിന്റെ 38ാമത് ദേവി അവാര്‍ഡുകള്‍ സുരേഷ് ഗോപി സമ്മാനിച്ചു. ഇത്തവണ പതിനൊന്ന് വനിതകളെയാണ് ആദരിച്ചത്. ഡോ. സോസമ്മ ഐപ്. ലിറ്റി ചാക്കോ, നളിനി ചന്ദ്രന്‍, പിഎസ് ജലജ, കപില വേണു, പി ഭാനുമതി, രേഷ്മ സുരേഷ്, രാധാമണി അമ്മ, പാരീസ് ലക്ഷ്മി, അഭയ ഹിരണ്‍മയി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

ഇത് മൂന്നാം തവണയാണ് കൊച്ചി ദേവി അവാര്‍ഡ് ചടങ്ങിന് ആതിഥ്യം വഹിക്കുന്നത്. 2014ല്‍ ആരംഭിച്ചത് മുതല്‍ ഇന്ത്യയിലെ 10 നഗരങ്ങളിലായി സംഘടിപ്പിക്കപ്പെട്ട 'ദേവി അവാര്‍ഡ്‌സ്', കല, കായികം, സിനിമ, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ മുന്നൂറിലധികം സ്ത്രീകളെ ആദരിച്ചിട്ടുണ്ട്.

അദാനി ഗ്രൂപ്പ് പ്രസന്റിംഗ് പാര്‍ട്ണറായും, ജോയ് ആലുക്കാസ് അസോസിയേറ്റ് പാര്‍ട്ണറായും വോള്‍വോ ലക്ഷ്വറി മൊബിലിറ്റി പാര്‍ട്ണറായും, ഫെഡറല്‍ ബാങ്ക് ബാങ്കിങ് പാര്‍ട്ണറായും, അമൃത വിശ്വവിദ്യാപീഠം നോളജ് പാര്‍ട്ണറുമാണ്. കൂടാതെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, റേഡിക്കോ, ഇന്‍ഡല്‍ജ് എന്നിവരും ഈ പരിപാടിയുടെ ഭാഗമാണ്.

ചടങ്ങില്‍ വിശിഷ്ടാതിഥിയായി മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസ്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ല, ഗ്രൂപ്പ് സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Eleven women honored; The New Indian Express presents Devi Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: വോട്ടാവേശത്തില്‍ കേരളം, ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

അവസാന പന്തു വരെ നാടകീയത, ത്രില്ലർ പോരിൽ ഡൽഹിയെ ഒരു റണ്ണിന് വീഴ്ത്തി ​ഗുജറാത്ത്, ​ഗില്ലിനും സംഘത്തിനും ആദ്യ ജയം

Kerala Election 2026: ദുര്‍ബലന്‍ എങ്കില്‍ എന്തിന് ഇത്ര അധിക്ഷേപം?, വോട്ടിന് കാശ് കേരളത്തില്‍ കാണാത്ത കാഴ്ച; യുഡിഎഫ് അനുകൂല കാറ്റെന്ന് രമേഷ് പിഷാരടി

Kerala Election 2026: 'ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല; ജനാധിപത്യം വിജയിക്കട്ടെ'

'ജനം ആഗ്രഹിക്കുന്നത് തുടർഭരണം, നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ്'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT