ഡോ. ശാന്തല തുപ്പണ്ണ ശസ്ത്രക്രിയയ്ക്ക് വിധേയായ റിതികയ്ക്കൊപ്പം 
India

'ഗര്‍ഭിണിയാണോ എന്ന് എല്ലാവരും ചോദിക്കും'; 34കാരിയുടെ ​ഗർഭപാത്രത്തിൽ നിന്ന് നീക്കിയത് 222 മുഴകൾ; ലോക റെക്കോർഡെന്ന് ഡോക്ടർമാർ

ഗർഭപാത്രത്തിൽ മുഴകൾ ഉള്ളതുകൊണ്ട് അസാധാരണമായ ആർത്തവ രക്തസ്രാവവുമായാണ് മീഡിയ പ്രഫഷനലായ റിതിക എന്ന 34കാരി ആശുപത്രിയിൽ ചികിത്സ തേടിയത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 34കാരിയുടെ ​ഗർഭപാത്രത്തിൽനിന്നും നീക്കിയത് 222 മുഴകൾ. ബം​ഗളൂരുവിലെ സക്ര വേൾഡ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇത്രയധികം മുഴകൾ സങ്കീർണമായ ശസ്ത്രക്രിയയിലുടെ നീക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ മുഴകൾ നീക്കം ചെയ്തെന്ന റെക്കോർഡ് ഈ ആശുപത്രിയുടെ പേരിലായി. 2016ൽ ഈജിപ്തിൽ 186 മുഴകൾ നീക്കം ചെയ്തതാണ് നിലവിലുള്ള ഗിന്നസ് വേൾഡ് റെക്കോഡ് 

ഗർഭപാത്രത്തിൽ മുഴകൾ ഉള്ളതുകൊണ്ട് അസാധാരണമായ ആർത്തവ രക്തസ്രാവവുമായാണ് മീഡിയ പ്രഫഷനലായ റിതിക എന്ന 34കാരി ആശുപത്രിയിൽ ചികിത്സ തേടിയത്. വിളർച്ച, ക്ഷീണം, അടിവയറിന് വേദന തുടങ്ങിയ അസ്വസ്ഥതകളായിരുന്നു യുവതിക്ക് ഉണ്ടായിരുന്നത്. ഗർഭാശയത്തിെൻറ ഘടന തന്നെ വികലമാക്കുന്ന മുഴകൾ അഞ്ചര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. പരിശോധനയിൽ യുവതിയുടെ ഗർഭ പാത്രം എകദേശം എട്ടുമാസം ഗർഭം ധരിച്ചതിെൻറ അത്രയും വലുപ്പത്തിലാണുണ്ടായിരുന്നതെന്നും അടിവയറ്റിൽ വീക്കമുണ്ടായിരുന്നതായും സക്ര ആശുപത്രിയിലെ സീനിയർ കൺസൾട്ടൻറും ഗൈനോക്കാളജി മേധാവിയുമായ ഡോ. ശാന്തല തുപ്പണ്ണ പറഞ്ഞു.

പല വലുപ്പത്തിലുള്ള 222 മുഴകൾ ചേർന്ന് ആകെ 2.2 കിലോയോളം ഭാരമാണുണ്ടായിരുന്നത്. മൂത്രസഞ്ചിയിലും ഗർഭപാത്രത്തിെൻറ ഇടതുഭാഗത്തുമാണ് മുഴകളുണ്ടായിരുന്നത്. 50ശതമാനം വരെ സ്ത്രീകളിൽ ഗർഭായ മുഴകൾ സാധാരണമാണ്. എന്നാൽ, ഇത്രയധികം മുഴകൾ അപൂർവമാണ്. കോവിഡിനെതുടർന്ന് ഒരു വർഷത്തോളം ഗർഭപാത്രത്തിലെ മുഴക്ക് ചികിത്സ തേടാനും വൈകിയിരുന്നു. അർബുദമായി മാറില്ലെങ്കിലും ഇത്തരം മുഴകൾ നീക്കം ചെയ്തില്ലെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

ഏറ്റവും കൂടുതൽ മുഴ നീക്കം ചെയ്തതിനുള്ള ഗിന്നസ് ലോക റെക്കോഡാണിതെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT