പ്രതീകാത്മക ചിത്രം 
India

മദ്യലഹരിയില്‍ മുലപ്പാല്‍ കൊടുത്തില്ല; ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വിശന്നു മരിച്ചു; മകള്‍ മരിച്ചതറിയാതെ പിന്നെയും 'കുടി'

കുഞ്ഞ് മരിച്ചതുപോലും മദ്യലഹരിയില്‍ യുവതി അറിഞ്ഞിരുന്നില്ല 

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി:മദ്യലഹരിയില്‍ മുലയൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. മദ്യത്തിനും മയക്കുമരുന്നിനും യുവതിയായ അമ്മ അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച യുവതി കുഞ്ഞിനെ മുലയൂട്ടാന്‍ മറന്നു പോകുകയായിരുന്നു.

രാവിലെ ഉണര്‍ന്നതിന് ശേഷം യുവതി വീണ്ടും മദ്യപിച്ചു. കുഞ്ഞ് മരിച്ചതുപോലും അവര്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതെ വന്നതോടെ അയല്‍ക്കാര്‍ അന്വേഷിച്ചു വന്നപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. രാത്രിയില്‍ കുഞ്ഞ് കരയുന്നത് കേട്ടിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. 

രാജ്മിത് -കൗര്‍ഹാര്‍മീത് ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. അടുത്തയിടെയാണ് ഇവര്‍ക്ക് കുഞ്ഞ് പിറന്നത്. യുവതി പകല്‍ സമയത്തും മദ്യപിക്കാറുള്ളതായി അയല്‍വാസികള്‍ പറയുന്നു. സംഭവ ദിവസം മോട്ടോര്‍ മെക്കാനിക്കായ ഹാര്‍മീത് വീട്ടില്‍ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ രാജ്മിത് മദ്യലഹരിയിലായിരുന്നു.

മദ്യലഹരിയിലായതിനാല്‍ രാജ്മിതിന് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് രാത്രി മുഴുവന്‍ കരഞ്ഞതായി പൊലീസ് പറഞ്ഞു. രാവിലെ ഉറക്കമുണര്‍ന്ന അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. വീണ്ടും മദ്യപിച്ച ശേഷം അവര്‍ ഉറങ്ങുകയായിരുന്നു. അയല്‍ക്കാര്‍ വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

SCROLL FOR NEXT