പ്രതീകാത്മക ചിത്രം 
India

പനിക്കും ശരീരവേദനയ്ക്കും ഡോക്ടറായ ഭര്‍ത്താവ് മരുന്ന് കുത്തിവെച്ചു; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി മരിച്ചു

തമിഴ്‌നാട്ടില്‍ ഡോക്ടറായ ഭര്‍ത്താവ് ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഭാര്യ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡോക്ടറായ ഭര്‍ത്താവ് ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഭാര്യ മരിച്ചു. യുവതിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥിക അന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

മധുരൈയിലാണ് സംഭവം. പിജി മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഹരി ഹരിനിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചതിന് പിന്നാലെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെട്ട യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മധുരൈ മെഡിക്കല്‍ കോളജില്‍ അനസ്‌ത്യേഷ വിഭാഗത്തില്‍ പിജി പഠനം നടത്തുന്നതിനിടെയാണ് ഹരി ഹരിനി മരിച്ചത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഡോക്ടറായ അശോക് വിഗ്നേഷുമായാണ് ഹരി ഹരിനിയുടെ വിവാഹം നടന്നത്. ഹരി ഹരിനി പഠിക്കുന്ന മെഡിക്കല്‍ കോളജിലെ തന്നെ പിജി വിദ്യാര്‍ഥിയാണ് അശോക് വിഗ്നേഷ്.

മാര്‍ച്ച് അഞ്ചിന് പനിയും ശരീരവേദനയും അനുഭവപ്പെടുന്നു എന്ന് യുവതി പരാതിപ്പെട്ടു. വിഗ്നേഷ് വീട്ടില്‍ യുവതിയെ ചികിത്സിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശരീരവേദനയ്ക്ക് മരുന്ന് കുത്തിവെച്ചു. ഉടന്‍ തന്നെ ഛര്‍ദ്ദിയും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളുടെ സഹായത്തോടെ, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച് ബോധം നഷ്ടപ്പെട്ട യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ശനിയാഴ്ചയാണ് യുവതി മരിച്ചതെന്ന്് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

'സിനിമയിലെ പല മാമൂലുകളെയും തകര്‍ത്തു; കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു'

'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്'; വിതുമ്പി സിനിമാ ലോകം

'എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു; ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല'; വിതുമ്പി സത്യന്‍ അന്തിക്കാട്

നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ ജോലി നേടാം; അവസാന തീയതി ജനുവരി 18

SCROLL FOR NEXT