റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ടിനിടെ താഴേക്ക് ചാടി നവദമ്പതികള്‍, എക്‌സ്
India

റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി നവദമ്പതികള്‍, വിഡിയോ

പരിക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ടിനിടെ താഴേക്ക് ചാടി നവദമ്പതികള്‍. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലായിരുന്നു സംഭവം. ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാന്‍വിയും (20) ആണ് ട്രെയിന്‍ വന്നതിനെ തുടര്‍ന്ന് പാലത്തില്‍ നിന്ന് 90 അടി താഴ്ചയിലേക്ക് ചാടിയത്.

ജോഗ്മണ്ടി റെയില്‍വേ പാലത്തില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് പെട്ടെന്ന് ട്രയിന്‍ വരുന്നത് കണ്ടത്. ഇരുവരെയും കണ്ടതോടെ ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും അതിന് മുന്നെ ഇവര്‍ പാലത്തില്‍ നിന്ന് താഴേക്കു ചാടി. ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ദമ്പതികള്‍ താഴേക്കു ചാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ്മ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

ഏകദിനത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി ബ്രണ്ടൻ ടെയ്ലർ; സച്ചിന്റെ റെക്കോർഡ് തകർത്തു!

കലോറി കത്തിക്കാൻ കാർഡിയോ? 40 കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്