പ്രബീര്‍ പുര്‍കായസ്തയെ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കോടതിയില്‍ ഹാജരാക്കുന്നു/ പിടിഐ 
India

ന്യൂസ്‌ക്ലിക്ക് കേസ്: പുര്‍കയസ്തയുടെ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും

ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് ക്ലിക് പോര്‍ട്ടല്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് യുഎപിഎ പ്രകാരം ഇരുവര്‍ക്കെതുമെതിരെ കേസെടുത്ത്  അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  യുഎപിഎ ചുമത്തി അറസ്റ്റിലായ ന്യൂസ്‌ക്ലിക്ക് സ്ഥാപകനും ചീഫ് എഡിറ്ററുമായ പ്രബീര്‍ പുര്‍കയസ്തയുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. 

യുഎപിഎ പ്രകാരം ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയുടെ ഹര്‍ജിയും പരിഗണനാ പട്ടികയിലുണ്ട്. ചൈന അനുകൂല പ്രചാരണത്തിന് ന്യൂസ് ക്ലിക് പോര്‍ട്ടല്‍ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് യുഎപിഎ പ്രകാരം ഇരുവര്‍ക്കെതുമെതിരെ കേസെടുത്ത്  അറസ്റ്റ് ചെയ്തത്. 

ഇരുവരുടേയും അറസ്റ്റിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

പുര്‍കയസ്തയെയും ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ ഒക്ടോബര്‍ 3 നാണ് അറസ്റ്റ് ചെയ്തത്.  ഒക്ടോബര്‍ 10 ന് വിചാരണ കോടതി ഇരുവരേയും പത്ത് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT