നിമബെന്‍ ആചാര്യ 
India

കോണ്‍ഗ്രസ് പിന്തുണച്ചു; നിമ ബെന്‍ ആചാര്യ ഗുജറാത്തിലെ ആദ്യവനിതാ സ്പീക്കര്‍

കോണ്‍ഗ്രസും പിന്തുണച്ചതോടെ എതിരില്ലാതെയാണ് നിമാ ബെന്‍  തെരഞ്ഞെടുക്കപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവ് നിമബെന്‍ ആചാര്യ ഗുജറാത്ത് നിയമസഭാ സ്പീക്കര്‍. ഇതോടെ സംസ്ഥാനത്തെ ആദ്യവനിതാ സ്പീക്കറായി നിമബെന്‍.

കോണ്‍ഗ്രസും പിന്തുണച്ചതോടെ എതിരില്ലാതെയാണ് നിമാ ബെന്‍  തെരഞ്ഞെടുക്കപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് സ്പീക്കര്‍ സ്ഥാനത്തേക്ക്  പേര് നിര്‍ദേശിച്ചത്. 182 അംഗങ്ങില്‍ 65 എംഎല്‍എ മാരുള്ള കോണ്‍ഗ്രസ് ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

1960ല്‍ ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായതിന് പിന്നാലെ ആദ്യമായാണ് ഒരു വനിത സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തുന്നത്. മുഴുവന്‍ അംഗങ്ങളുടെ പേരില്‍ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്റെ കഴിവിന്റെ പരമാവധി ഉത്തരവാദിത്വത്തോടെ വിനിയോഗിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാനി'ല്‍ ഉടക്കി റഷ്യയും ചൈനയും; യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് തിരിച്ചടി

മറ്റുള്ളവർ ഭക്ഷണം കഴിക്കുന്ന ശബ്‍ദം നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ടോ? എന്താണ് മിസോഫോണിയ

34 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്, 29 നല്‍കാമെന്ന് ഡിഎംകെ, രണ്ടു രാജ്യസഭാ സീറ്റും വാഗ്ദാനം

ഭക്ഷണം പാകം ചെയ്യുമ്പോൾ സ്റ്റീൽ പാനിൽ ഒട്ടിപ്പിടിക്കുന്നോ?പരിഹാരം ഇതാ

'ധീരം', 'വിത്ത് ലവ്' പിന്നെ ​'ഗാന്ധി ടോക്സും'; ഈ വാരാന്ത്യം ഒടിടി റിലീസുകൾക്കൊപ്പം ആഘോഷിച്ചാട്ടേ

SCROLL FOR NEXT