വിഡിയോ സ്ക്രീൻഷോട്ട്/ ചിത്രം: എഎൻഐ 
India

മൊബൈൽ ഫോണുകൾ മോഷ്ടിച്ചത് നാട്ടുകാർ കൈയോടെ പിടികൂടി, ന​ഗ്നരാക്കി ഘോഷയാത്ര; കൂട്ട അറസ്റ്റ്

പ്രതികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് യുവാക്കളെ ന​ഗ്നരാക്കി ഘോഷയാത്ര നടത്തിയ സംഭവത്തിൽ ഒമ്പത് പേർക്കെതിരെ കേസ്. മുംബൈയിലെ കണ്ടിവാലിയിലെ ലാൽജി പാഡ പ്രദേശത്താണ് സംഭവം. പ്രതികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്ത‌െന്ന് പൊലീസ് പറഞ്ഞു. 

ബുധനാഴ്ചയാണ് മൊബൈലുകൾ മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രദേശവാസികൾ രണ്ടുപേരെ പിടികൂടിയത്. പിന്നീട് നാട്ടുകാർ ഇവരെ ഭീഷണിപ്പെടുത്തി നഗ്നരാക്കി ഘോഷയാത്ര നടത്തി. ഈ ദൃശ്യങ്ങൾ പകർ‌ത്തുകയും പിന്നീട് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. 

പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 365, 307, 324, 506 (2), 143, 145, 147, 149 എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഒമ്പത് പ്രതികളിൽ അഞ്ചുപേരെ കോടതിയിൽ ഹാജരാക്കി. ഇവർ പൊലീസ് കസ്റ്റഡിയിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഉത്കണ്ഠ അകറ്റാൻ സഹായിക്കുന്ന പൂക്കൾ

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

SCROLL FOR NEXT