നിതീഷ് കുമാര്‍  ഫയൽ
India

ബിജെപിക്ക് തിരിച്ചടി; മണിപ്പൂര്‍ സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

നേരത്തെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബീരേന്‍ സിങിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ ബിരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജെഡിയു നടപടി. ജെഡിയു പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും ബിജെപിക്കേറ്റ വന്‍ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. കേന്ദ്രസര്‍ക്കാരിലും ബീഹാറിലും ബിജെപി സഖ്യക്ഷിയാണ് ജെഡിയു.

നേരത്തെ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയും ബീരേന്‍ സിങിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജെഡിയു ആറ് സീറ്റുകള്‍ നേടിയെങ്കിലും മാസങ്ങള്‍ക്ക് ശേഷം അഞ്ച് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. പിന്തുണ പിന്‍വലിച്ചതോടെ ജെഡിയുവിന്റെ ഏക അംഗം പ്രതിപക്ഷ നിരയില്‍ ഇരിക്കും.

60 അംഗനിയമസഭയില്‍ ബിജെപിക്ക് 37 അംഗങ്ങളാണ് ഉള്ളത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെയും അഞ്ച് എംഎല്‍എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്കുണ്ട് .

2023 മേയിലാണ് കുക്കി - മെയ്‌തെയ് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യപ്പെടുകയും ഉണ്ടായി. കലാപം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരേപിച്ചിരുന്നു.

പുതുവര്‍ഷത്തിന്റെ തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കലാപത്തില്‍ മുഖ്യമന്ത്രി മണിപ്പൂര്‍ ജനതയോട് മാപ്പ് അഭ്യര്‍ഥിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും ജനങ്ങളോട് മാപ്പു ചോദിക്കുന്നതായും ബിരേന്‍ സിങ് പറഞ്ഞിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍