പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം/പിടിഐ 
India

'കൂട്ട ബലാത്സംഗത്തിന് തെളിവില്ല'; ഹാഥ്‌രസ് കേസില്‍ പ്രധാന പ്രതിക്ക് ജീവപര്യന്തം തടവ്

ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ മുഖ്യപ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി

Author : സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട കേസില്‍ മുഖ്യപ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് വിചാരണ കോടതി. കേസില്‍ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ്, സന്ദീപിന് ഹാഥ്‌രസ് എസ്‌സി/എസ്ടി കോടതി ശിക്ഷ വിധിച്ചത്. കൂട്ട ബലാത്സംഗത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രവി, ലവ് ഖുഷ്, രാമു എന്നി പ്രതികളെ കുറ്റവിമുക്തരാക്കിയത്. 

എസ് എസി/എസ്ടി കോടതി ജഡ്ജി ത്രിലോക് പാല്‍ സിങ് ആണ് വിധി പ്രഖ്യാപിച്ചത്. ഐപിസി സെക്ഷന്‍ 304 പ്രകാരം, ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 

2020 സെപ്റ്റംബര്‍ 14നാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം, വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത് അടക്കം യുപി പൊലീസിന്റെ സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പിന്നീട്, കേസ് സിബിഐ ഏറ്റെടുത്തു. നാലുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും 2020 മാര്‍ച്ച് വരെ പെണ്‍കുട്ടിയും മുഖ്യപ്രതി സന്ദീപുമായി നല്ല ബന്ധമായിരുന്നെന്നും ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതാണ് പ്രതിക്ക് പക കൂടാന്‍ കാരണമെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT