ചിത്രം: പിടിഐ 
India

കോവിഡ്: ഗംഗാ നദിയില്‍ ഉപേക്ഷിച്ച മൃതദേഹങ്ങളുടെ കണക്ക് ലഭ്യമല്ല: കേന്ദ്രം

'കോവിഡിനെ തുടര്‍ന്നു മരണം സംഭവിച്ചതിനു ശേഷം ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം എത്രയെന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ ഗംഗാ നദിയില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍. 

'കോവിഡിനെ തുടര്‍ന്നു മരണം സംഭവിച്ചതിനു ശേഷം ഗംഗാ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം എത്രയെന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല'- കേന്ദ്ര മന്ത്രി ബിശ്വേശ്വര്‍ ടുഡു പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്റെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു പ്രതികരണം. 

ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ തള്ളിയ സംഭവത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളോടു വിശദീകരണം തേടിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'