ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും 
India

കുടിശിക എസ്എംഎസ് വഴി ; പിഴ അടച്ചില്ലെങ്കില്‍ റോഡിലിറങ്ങേണ്ട; ആര്‍സി, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെ തടസ്സപ്പെടും

കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഗതാഗത നിയമ ലഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവര്‍ക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസന്‍സ് സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് പുതിയ ചട്ടം കൂട്ടിച്ചേര്‍ത്തത്.

പിഴ അടയ്ക്കാത്ത വാഹനങ്ങളെ പരിവഹന്‍ പോര്‍ട്ടലില്‍ 'നോട്ട് ടു ബി ട്രാന്‍സാക്റ്റഡ്' എന്നു രേഖപ്പെടുത്താനാണ് പ്രധാന നിര്‍ദേശം. ഇതോടെ വാഹനത്തിന്റെ പുക പരിശോധന രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഉടമയുടെ ഡ്രൈവിങ് ലൈസന്‍ സ് പുതുക്കല്‍ തുടങ്ങിയ അപേക്ഷകള്‍ അധികൃതര്‍ പരിഗണിക്കില്ല. പിഴ പൂര്‍ണമായും അടച്ചാല്‍ മാത്രമേ സേവ നങ്ങള്‍ ലഭ്യമാകൂ.

കുടിശികയുള്ള കാര്യം വാഹന ഉടമയ്ക്ക് ഇ-മെയില്‍/എസ്എംഎസ് വഴി ലഭിക്കും. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന് 6 മാസത്തിനക ട്രാഫിക് പിഴകള്‍ തീര്‍പ്പാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കരടി നിര്‍ദേശിക്കുന്നു.

No more ignoring traffic fines: Pending challans may block your RC and driving licence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജന്തര്‍മന്തറില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു; മുന്നറിയിപ്പുമായി സിജെപി; ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

'26 ദിവസം പട്ടിണി കിടന്നത് പോരേ!' ഡീല്‍ ആരോപണത്തില്‍ വൈകാരികമായി പ്രതികരിച്ച് സോനം വാങ്ചുക്

വിദ്യാര്‍ഥികള്‍ക്ക് ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നിര്‍ത്തിയിട്ടില്ല, തെറ്റായ പ്രചരണമെന്ന് കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി; ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി