India

'പാഠം പഠിപ്പിക്കാം എന്ന സമീപനം വേണ്ട'; സാമുഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുന്നത്‌ എന്തിനെന്ന്‌ സുപ്രീംകോടതി

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ചോദിച്ച കോടതി പൊലീസ്‌ പരിധി ലംഘിക്കുകയാണെന്ന്‌ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിനെതിരെ കേസെടുക്കുന്ന പ്രവണതയെ വിമര്‍ശിച്ച്‌ സുപ്രീംകോടതി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണം എന്ന്‌ കോടതി പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസ്‌ എടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണ്‌ എന്ന്‌ ചോദിച്ച കോടതി പൊലീസ്‌ പരിധി ലംഘിക്കുകയാണെന്ന്‌ പറഞ്ഞു. ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ പരാമര്‍ശം.

കോവിഡ്‌ നിയന്ത്രണങ്ങള്‍ പാലിക്കാത്തതില്‍ ഊന്നിയുള്ള സോഷ്യല്‍ മീഡിയ പോസ്‌റ്റിന്റെ പേരില്‍ കൊല്‍ക്കത്ത പൊലീസ്‌ ഡല്‍ഹിയിലുള്ള ഒരു പൊലീസിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത്‌ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതി പരാമര്‍ശം.

നിങ്ങളെ ഒരു പാഠം പഠിപ്പിക്കാം എന്ന നിലയിലാണ്‌ പൊലീസിന്റെ പെരുമാറ്റമെന്ന്‌ കോടതി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല എന്ന്‌ ചൂണ്ടിക്കാണിച്ച്‌ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‌ നടപടി സ്വീകരിക്കാനാവില്ലെന്ന്‌ സുപ്രീകോടതി പറഞ്ഞു.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT