കേരളം സമര്‍പ്പിച്ച ടാബ്ലോ 
India

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിനും തമിഴ്‌നാടിനും ബംഗാളിനും ടാബ്ലോയില്ല; തള്ളിയതില്‍ പുനപ്പരിശോധനയില്ലെന്ന് കേന്ദ്രം

12 സംസ്ഥാനങ്ങളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി 

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളം,തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ നീക്കം ചെയ്തതില്‍ പുനപ്പരിശോധനയില്ലെന്ന് കേന്ദ്രം. 12 സംസ്ഥാനങ്ങളാണ് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് തമിഴ്‌നാട്, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദകരണം വന്നിരിക്കുന്നത്. 

നിശ്ചല ദൃശ്യങ്ങള്‍ ഒഴിവാക്കിയതിന് എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് എതിരെയുള്ള അധിക്ഷേപമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. 

ഈ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കില്ലെന്നും ടാബ്ലോകള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച നീണ്ട പ്രക്രിയയെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ക്ക് മറുപടി നല്‍കിയെന്നും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

അരുണാചല്‍പ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ജമ്മു കശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡില്‍ ഉള്‍പ്പെടുത്തുക. 

ശ്രീനാരായണ ഗുരുവിന്റെ ടാബ്ലോ ആയിരുന്നു ഇത്തവണ കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് കേന്ദ്രം തള്ളുകയായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ സംഭാവന അനുസ്മരിക്കുന്ന ടാബ്ലോയാണ് ബംഗാള്‍ സമര്‍പ്പിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച തമിഴ്‌നാട്ടിലെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തമിഴ്‌നാട് ടാബ്ലോ സമര്‍പ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

'എന്നെ കൊല്ലാക്കൊല ചെയ്യരുത്, പല ആളുകളെയും സംശയമുണ്ട്'; ​​വൈറൽ ​ഗർഭിണി പോസ്റ്റിൽ നിയമനടപടിക്കൊരുങ്ങി സജ്ന

'കോടിയേരി മരിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല, കേരളത്തിലെ പിബി അംഗം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കില്ല'

'സ്നേഹത്തോടെ നയിക്കുക...'; സൂര്യയുടെ കുറിപ്പ് ആരാധകർക്കുള്ള മറുപടിയോ ? ചർച്ചയായി ഇൻസ്റ്റ​ഗ്രാം സ്റ്റോറി

കാലവർഷം കനക്കുന്നു, സിഎംആർഎല്ലിന് നിർണായകം, നായകനാകാൻ ശ്രേയസ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT