പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, 7200 വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം

117 സ്‌കൂളുകളിലാണ് സീറ്റ് അനുവദിച്ചത്
plus one
Representational Image Generated Using AI
Updated on
1 min read

തിരുവനന്തപുരം: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ച് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 117 സ്‌കൂളുകളിലാണ് സീറ്റ് അനുവദിച്ചത്.

പാലക്കാട് -30, മലപ്പുറം -60, കോഴിക്കോട് -20, കാസര്‍കോട് -10 എന്നിങ്ങനെയാണ് താല്‍ക്കാലിക അധിക ബാച്ചുകള്‍. ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഇതുപ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

plus one
ലൈബ്രറി സയൻസ് കോഴ്സ് ഓൺലൈനായും പഠിക്കാം, ഇപ്പോൾ അപേക്ഷിക്കാം
plus one
സിവിൽ എൻജിനീയറിങ് കഴിഞ്ഞോ? സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ്ഷിപ്പിന് അവസരം; വിവിധ ജില്ലകളിൽ ഒഴിവ് !
plus one
വിവിധ പ്രവേശന പരീക്ഷകൾ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക് ! ഹാൾടിക്കറ്റുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം

Plus One Admission: Govt Approves 120 Additional Batches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com