പ്രതീകാത്മക ചിത്രം 
India

മുംബൈ സ്ഫോടനക്കേസ് പ്രതി നൂർ മുഹമ്മദ് ഖാൻ മരിച്ചു 

കേസിൽ നൂർ മുഹമ്മദ് ഖാനെ പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി നൂർ മുഹമ്മദ് ഖാൻ മരിച്ചു. സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ ടൈഗർ മേമന്റെ അടുത്ത അനുയായിയും കേസിലെ പ്രതികളിലൊരാളുമാണ് ഖാൻ. ദീർഘനാളായി അസുഖബാധിതനായിരുന്നു. വീട്ടിൽ വച്ചാണ് മരണം. 

1993 മാർച്ച് 12 ന് മുംബൈയിൽ നടന്ന സ്ഫോടന പരമ്പരയിൽ ,257 ഓളം പേർ മരിക്കുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും 27 കോടി രൂപയിൽ കൂടുതൽ വിലമതിക്കുന്ന വസ്തുവകകൾ നശിക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം, ടൈഗർ മെമൻ, യാക്കൂബ് മെമൻ എന്നിവരാണ് മുഖ്യസൂത്രധാരന്മാർ. കേസിൽ നൂർ മുഹമ്മദ് ഖാനെ പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. കെട്ടിട നിർമാതാവായ ഖാൻ സ്ഫോടനത്തിനുള്ള ആർഡിഎക്സ് തന്റെ ഗോഡൗണിൽ 58 ചാക്കിലായി സൂക്ഷിക്കുകയും പിന്നീടിത് താനെ കടലിടുക്കിൽ ഉപേക്ഷിച്ചെന്നും തെളിഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍