പ്രതീകാത്മക ചിത്രം 
India

എങ്ങനെ ഒഎംആര്‍ ഷീറ്റ് പൂരിപ്പിക്കണം?, നീറ്റിന്റെ മാതൃക പുറത്തിറക്കി; അഡ്മിറ്റ് കാര്‍ഡ് ഉടന്‍ 

അടുത്തമാസം നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഒഎംആര്‍ ഷീറ്റ് മാതൃക എന്‍ടിഎ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടുത്തമാസം നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഒഎംആര്‍ ഷീറ്റ് മാതൃക എന്‍ടിഎ പുറത്തിറക്കി. പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎ ഉടന്‍ പുറത്തിറക്കും. സെപ്റ്റംബര്‍ 12നാണ് നീറ്റ് പരീക്ഷ

ഒഎംആര്‍ ഷീറ്റ് എങ്ങനെ പൂരിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി ഒഎംആര്‍ ഷീറ്റിന്റെ മാതൃക ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പേനയും പേപ്പറും ഉപയോഗിച്ചാണ് പരീക്ഷ. ഒഎംആര്‍ ഉത്തരക്കടലാസ് എങ്ങനെ പൂരിപ്പിക്കണം എന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം ഒരു സാമ്പിള്‍ ഒഎംആര്‍ ഉത്തരക്കടലാസും neet.nta.nic.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒഎംആര്‍ ഷീറ്റ് പൂരിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് നീല അല്ലെങ്കില്‍ കറുപ്പ് ഇങ്ക്‌ബോള്‍ പേന മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഒഎംആര്‍ ഉത്തരക്കടലാസുകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ പ്രത്യേകം ഓര്‍ക്കണം. 

അതുകൊണ്ടുതന്നെ വ്യക്തമായ രീതിയില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. സ്‌ക്രാച്ച് ചെയ്യുന്നത് പോലെ അലക്ഷ്യമായി ഒഎംആര്‍ ഷീറ്റില്‍ എന്തെങ്കിലും രേഖപ്പെടുത്തിയാല്‍ ഉത്തരക്കടലാസ് തള്ളാന്‍ കാരണമാകും. രാജ്യത്തെ പരീക്ഷാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എന്‍ടിഎ പുറത്തുവിട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

SCROLL FOR NEXT