യുജിസി നെറ്റ് പരീക്ഷാഫലം നാളെ ഫയല്‍ ചിത്രം
India

കാത്തിരിപ്പിന് വിരാമം; യുജിസി നെറ്റ് പരീക്ഷാഫലം നാളെ, അറിയേണ്ടതെല്ലാം

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ പ്രഖ്യാപിക്കും. പരീക്ഷാര്‍ഥികള്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രവേശിച്ച് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

എക്‌സിലൂടെയാണ് നെറ്റ് പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചത്. സെപ്തംബര്‍ 9, 11 തീയതികളില്‍ താല്‍ക്കാലിക ഉത്തരസൂചിക പുറത്തിറക്കിയത്. ഇതിന് പിന്നാലെ സൈറ്റില്‍ കൊടുത്ത അന്തിമ ഉത്തര സൂചിക അനുസരിച്ച് ഏകദേശം ഫലം എന്താകുമെന്ന് പരീക്ഷാര്‍ഥികള്‍ക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ജൂണ്‍ മാസം നടത്തേണ്ടിയിരുന്ന നെറ്റ് പരീക്ഷ ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബര്‍ 2, 3, 4, 5 തീയതികളിലേക്ക് പുനഃക്രമീകരിച്ചാണ് നടത്തിയത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായാണ് (സിബിടി) നടത്തിയത്.

എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ ഹോംപേജിലെ യുജിസി നെറ്റ് ജൂണ്‍ 2024 റിസല്‍റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ആവശ്യമായ വിശദാംശങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്താല്‍ സ്‌ക്രീനില്‍ തെളിഞ്ഞുവരുന്ന സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം