ബിനോയ് വിശ്വം, നൂഹ് സംഘര്‍ഷം/പിടിഐ 
India

നൂഹ് വര്‍ഗീയ സംഘര്‍ഷം; സിപിഐ പ്രതിനിധി സംഘം ഹരിയാനയിലേക്ക്

സംഘര്‍ഷം നടന്ന ഹരിയാനയിലെ നൂഹ് ജില്ലയിലെ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ സിപിഐ സഘം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംഘര്‍ഷം നടന്ന ഹരിയാനയിലെ നൂഹ് ജില്ലയിലെ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ സിപിഐ സഘം. എംപിമാരായ ബിനോയ് വിശ്വത്തിന്റെയും പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. ഉച്ചയോടെ ഗുരുഗ്രാമിലെത്തുന്ന പ്രതിനിധി സംഘം, ഇവിടെനിന്ന് നൂഹിലേക്ക് പോകുമെന്ന് പി സന്തോഷ് കുമാര്‍ അറിയിച്ചു. 

'നാലംഗ പ്രതിനിധി സംഘമാണ് സംഘര്‍ഷം നടന്ന മേഖലയിലേക്ക് പോകുന്നത്. സന്ദര്‍ശന വിവരം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഒരു പ്രശ്‌നത്തിനും വര്‍ഗീയത പരിഹാരമല്ല. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വിഘടന ശക്തികള്‍ ഇരുവശത്തുമുണ്ട്. അതിനാലാണ് സാഹചര്യം മനസ്സിലാക്കാന്‍ അങ്ങോട്ടേക്ക് പോകുന്നത്'- പി സന്തോഷ് കുമാര്‍ പറഞ്ഞു. 

നേരത്തെ, മണിപ്പൂരിലെ കലാപബാധിത മേഖലകളിലും സിപിഐ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. മണിപ്പൂര്‍ കലാപം സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന പരാമര്‍ശത്തിന് എതിരെ സിപിഐ നേതാവ് ആനി രാജയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു