പ്രതീകാത്മക ചിത്രം 
India

കൊല്‍ക്കത്തയില്‍ നേഴ്‌സിനെ രോഗി പീഡിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ കടന്നു പിടിച്ചു; അശ്ലീല പദപ്രയോഗം നടത്തി

ശനിയാഴ്ച രാത്രി ബിര്‍ഭൂമിലെ ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്‌സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നടന്ന ക്രൂരമായ ബലാത്സംഗ കൊലയ്ക്ക് ശേഷം ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും നേഴ്‌സ് പീഡിപ്പിക്കപ്പെട്ടു. ശനിയാഴ്ച രാത്രി ബിര്‍ഭൂമിലെ ഇംബസാര്‍ ഹെല്‍ത്ത് സെന്ററിലെ നേഴ്‌സിനെയാണ് ഡ്യൂട്ടിക്കിടെ രോഗി പീഡിപ്പിച്ചത്.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന സമയത്ത് പരിചരിച്ച നേഴ്‌സിനെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവ സമയത്ത് ഇയാള്‍ക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷയുടെ അഭാവമാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പരാതിക്കാരി പറഞ്ഞു. അതിക്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിളിച്ച് വരുത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ഓഗസ്റ്റ് 9നാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ പിജി ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT