പ്രതീകാത്മക ചിത്രം 
India

പട്ടാപ്പകല്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം; വീണ്ടും ക്രൂരത 

ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. നഴ്‌സിന്റെ വായ് മൂടി ക്രൂരകൃത്യം ചെയ്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത 17കാരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ നാലാമന് വേണ്ടി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ചിപി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ നഴ്‌സ് ഒറ്റയ്ക്ക് മാത്രമാണെന്ന് മനസിലാക്കിയാണ് പ്രതികളുടെ ക്രൂരകൃത്യമെന്ന് പൊലീസ് പറയുന്നു.

കേന്ദ്രത്തില്‍ അതിക്രമിച്ച് കയറിയ സംഘം നഴ്‌സിന്റെ വായ് മൂടിക്കെട്ടി. തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവം പുറത്തറിയിച്ചാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും നഴ്‌സ് പൊലീസിന് മൊഴി നല്‍കി.

നഴ്‌സ് വീട്ടുകാരോടാണ് നടന്ന സംഭവം ആദ്യം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഛത്തീസ്ഗഡ് ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി പ്രതിഷേധിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT