നവീൻ പട്നായിക്ക് 
India

മുഖ്യമന്ത്രി ഏതുനിമിഷവും വധിക്കപ്പെട്ടേക്കാം; പട്നായിക്കിന് ഭീഷണി 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്കാണ്​​ ഭീഷണിക്കത്ത്​ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി. മുഖ്യമന്ത്രി ഏതുനിമിഷവും വധിക്കപ്പെട്ടേക്കാമെന്നാണ് അജ്ഞാത കത്ത്.  ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്കാണ്​​ ഭീഷണിക്കത്ത്​ എത്തിയത്.  

എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി​ മുഖ്യമന്ത്രിയെ വധിക്കാൻ തയാറായി നിൽക്കുന്നവരുണ്ടെന്നാണ് കത്തിലെ ഉള്ളടക്കം. 'കൊടുംക്രിമിനലുകളായ വാടകക്കൊലയാളികൾ ഏതു നിമിഷവും നിങ്ങളെ ആക്രമിക്കാൻ തയാറായി നിൽക്കുന്നു. ഇവർ നിങ്ങളെ നിരന്തരം പിന്തുടരുന്നുണ്ടെന്ന്​ മനസിലാക്കുക. സൂത്രധാരൻ താമസിക്കുന്നത്​ നാഗ്​പൂരിലാണ്. നിങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയത്​ ഒഡീഷയിൽനിന്നാണ്​', കത്തിൽ പറയുന്നു. ഇം​ഗ്ലീഷിലാണ് കത്ത് എഴുതിയിരിക്കുന്നത്. 

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന്​ നവീൻ പട്​നായിക്കിന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.​ 'ഇസഡ്​ പ്ലസ്​' സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT