പ്രതീകാത്മക ചിത്രം 
India

മന്ത്രവാദം നടത്തിയതിന് ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു

രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒഡീഷയില്‍ ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മതി മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഭാര്യ സഹോദരന്‍ വെട്ടേറ്റ് മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ റോഡില്‍ സഹോദരിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു

രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു. തന്നെ ആക്രമിച്ചവരുടെ പേരുകളും യുവതി വെളിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി ദമ്പതികള്‍ ഉറങ്ങുന്നതിനിടെ വീട്ടിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫെബ്രുവരി 11ന് മന്ത്രവാദത്തിന്റെ പേരില്‍ കപിലേന്ദ്രയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം കഴിഞ്ഞാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ കസ്റ്റഡിയില്‍ എടുത്തതായും കൃത്യം നടത്തിയ നാലുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

SCROLL FOR NEXT