പ്രതീകാത്മക ചിത്രം 
India

കൂട്ടബലാത്സംഗം ചെറുക്കാന്‍ സ്‌കൂളിന്റെ മുകളില്‍ നിന്ന് ചാടി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ബസ് ഇറങ്ങിയപ്പോള്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ഇവരോട് സ്‌കൂളില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും മഴ തോര്‍ന്ന ശേഷം പോകമെന്ന് പറയുകയുമായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:  കൂട്ടബലാത്സംഗം ചെറുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. ഒഡീഷിയിലെ ജാജ്പൂരിലാണ് സംഭവം. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി കലിംഗാ നഗറിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

പൊലീസ് പറയുന്നത് ഇങ്ങനെ;  ഞായറാഴ്ച പെണ്‍കുട്ടി സഹോദരനൊപ്പം ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ബസ് ഇറങ്ങിയപ്പോള്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ ഇവരോട് സ്‌കൂളില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയും മഴ തോര്‍ന്ന ശേഷം പോകമെന്ന് പറയുകയുമായിരുന്നു. തുടര്‍ന്ന് സഹോദരനും സഹോദരിയും അവിടെ നില്‍ക്കുകയും ചെയ്തു.

ഏറെ വൈകിട്ടൂം മഴയ്ക്ക് ശമനമുണ്ടായില്ല. രാത്രിയായതോടെ അഞ്ചുപേരും തിരിച്ചെത്തുകയും സഹോദരനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതോടെ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളിലേക്ക് ഓടി. അവര്‍ പിന്തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴോട്ടുചാടുകയായിരുന്നു . സഹോദരന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അറിയിച്ചതെന്നും പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കലിംഗ നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് പിബി റൗട്ട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT