സബ്‌ കലക്ടറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം/ ട്വിറ്റർ 
India

വിജിലൻസ് വന്നപ്പോൾ പണപ്പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സബ് കലക്ടർ; പിടിച്ചെടുത്തത് രണ്ട് കോടിയിലധികം രൂപ

വിജിലൻസിനെ ഭയന്ന് പണപ്പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് മാറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വർ:  അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റെയ്‌ഡിനെത്തിയപ്പോൾ അയൽവാസിയുടെ വീടിന്റെ ടെറസിലേക്ക് പണപ്പെട്ടികൾ വലിച്ചെറിഞ്ഞ് സബ് കലക്ടർ. ഒഡിഷയിലെ അഡീഷണൽ സബ് കലക്ടർ പ്രശാന്ത് കുമാർ റൗട്ടിനെതിരെ കൈക്കൂലി ആരോപണം ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് പരിശോധനയ്‌ക്കെത്തിയത്. 

എന്നാൽ വിജിലൻസ് തെരച്ചിൽ നടത്തുമ്പോൾ സബ് കലക്ടർ പണം അയൽവാസിയുടെ ടെറസിലേക്ക് മാറ്റി. രണ്ട് കോടിയിലധികം രൂപ അടങ്ങിയ ആറ് പെട്ടികൾ അയൽവാസിയുടെ ടെറസിൽ നിന്നും കണ്ടെത്തി.  വീട് റെയ്ഡ് ചെയ്തപ്പോൾ സബ് കലക്ടർ പെട്ടികൾ അയൽവാസിയുടെ ടെറസിലേക്ക് എറിഞ്ഞതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

ഭുവനേശ്വറിലെ കാനൻ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, അദ്ദേഹത്തിന്റെ ഓഫീസ് ചേംബർ, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉൾപ്പെടെ 9 സ്ഥലങ്ങളിൽ ഒരേസമയം തിരച്ചിൽ നടത്തി. ഇതുകൂടാതെ, റൗട്ടിന്റെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അഞ്ച് വീടുകളിലും വിജിലൻസ് തിരച്ചില്‍ നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT