ബിസ്‌കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യം 
India

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; വീഡിയോ പ്രചരിപ്പിച്ചു; കട ഉടമയ്‌ക്കെതിരെ കേസ്

നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതും അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: പലചരക്ക് കടയില്‍ നിന്ന് കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കട ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു. 

ഒക്ടോബര്‍ 28നായിരുന്നു സംഭവം. നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതും അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ആണ്‍കുട്ടികള്‍ കടയില്‍ നിന്ന് ബിസ്‌കറ്റും കുര്‍ക്കുറെയും  മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ഇവരെ പിടികൂടുകയായിരുന്നുവെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു എന്നാല്‍ കുട്ടികളെ കെട്ടിയിട്ട് മര്‍ദിച്ച നടപടി തീര്‍ത്തും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടതായും കടയുടമയ്‌ക്കെതിരെ നിയമനടപടി  സ്വീകരിക്കാന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ആരും പരാതി നല്‍കിയിട്ടില്ല. കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ മൊഴി രേഖപ്പെടുത്താനും ഞങ്ങള്‍ ബിര്‍പൂര്‍ പൊലീസിനോട് ആവശ്യപ്പെതായും കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനി ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ നാളെ അറിയാം, കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

ദയനീയം ഗില്‍, ഇത്തവണ ഗോള്‍ഡന്‍ ഡക്ക്! 67 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടം 4 വിക്കറ്റുകള്‍

ബാങ്കോക്കിൽ നിന്ന് ബിസിനസ് ജെറ്റിൽ പറന്നെത്തി; ജന്മനാട്ടിൽ വോട്ട് ചെയ്ത് എംഎ യൂസഫലി

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി, കേരളത്തില്‍ 23 ന് കരട് പട്ടിക

SCROLL FOR NEXT