ഒഡീഷ ബസ് അപകടം / വീഡിയോ ദൃശ്യം 
India

ഓടിക്കൊണ്ടിരിക്കെ കലുങ്കില്‍ ഇടിച്ചു; അഗ്നിഗോളമായി ബസ്;  4 പേര്‍ക്ക് പരിക്ക്; വീഡിയോ

അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ഓടിക്കൊണ്ടിരിക്കെ കലുങ്കില്‍ ഇടിച്ച് തീ പിടിച്ചതിനെ തുടര്‍ന്ന് ബസ് പൂര്‍ണമായി കത്തിനശിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഒഡീഷയിലെ ഫുല്‍വാനിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 

അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ ഇതിന്റെ ദൃശ്യങ്ങള്‍ നിരവധി പേര്‍ മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

ഫുല്‍ബാനിയില്‍ നിന്ന് ഭുവനേശ്വറിലേക്ക് വരികയായിരുന്ന ബസ് ബാരാമുണ്ട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാരാമുണ്ട മേല്‍പ്പാലത്തിന് താഴെയുള്ള കലുങ്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം