ഫയൽ ചിത്രം 
India

ഷൂ നക്കിച്ചു, സി​​ഗരറ്റ് വലിപ്പിച്ചു, 17 കാരനെ മർദ്ദിച്ച് വിഡിയോ പകർത്തി; നാല് പേരിൽ ഒരാൾ പിടിയിൽ 

രണ്ടായിരം രൂപയുടെ പേരിലുണ്ടായ തർക്കമാണ് ഇത്തരത്തിൽ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാൽ:‍ 17കാരനെ നിർബന്ധിച്ച് ഷൂ നക്കിപ്പിക്കുകയും സി​ഗരറ്റ് വലിപ്പിക്കുകയും ചെയ്ത വിഡിയോ വൈറലായതിന് പിന്നാലെ ഒരാൾ അറസ്റ്റിൽ. കുട്ടിയെ മർദ്ദിച്ചാണ് ഇവർ വിഡിയോ ചിത്രീകരിച്ചത്. മധ്യപ്രദേശിലെ ജബൽപ്പൂരിലാണ് സംഭവം.  

20കാരനായ ദീപക് പാസി എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കായി തിരച്ചിൽ നടക്കുകയാണ്. നാല് പേർക്കുമെതിരെ തട്ടികൊണ്ടുപോകൽ കൈയേറ്റം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 

രണ്ടായിരം രൂപയുടെ പേരിലുണ്ടായ തർക്കമാണ് ഇത്തരത്തിൽ കലാശിച്ചത്. ബുധനാഴ്ച ഈ സംഭവം നടന്നതിന് പിന്നാലെ യുവാവ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്. നാല് പേരും ചേർന്ന് കുട്ടിയെ വിജനമായ ഒരു പ്രദേശത്തേക്ക് കൂട്ടികൊണ്ടുപോയെന്നും അവിടെവച്ച് പല തവണ മർദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. സംഘത്തിലെ ഒരാൾ കുട്ടിയെ സി​ഗരറ്റ് വലിക്കാൻ നിർബന്ധിക്കുകയും മറ്റൊരാൾ ഷൂ നക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. 

 
-

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി