സത്യപ്രതിജ്ഞയ്ക്ക് ശേഷം മോദി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു പിടിഐ
India

അഞ്ചുമന്ത്രിമാരില്‍ ഒരാള്‍ രാജ്യസഭയില്‍ നിന്ന്; ഇരുസഭയിലും ഇല്ലാത്തവര്‍ രണ്ടുപേര്‍; പട്ടിക ഇങ്ങനെ

മൂന്നാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അഞ്ചു അംഗങ്ങളില്‍ ഒരാള്‍ രാജ്യസഭയില്‍ നിന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂന്നാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അഞ്ചു അംഗങ്ങളില്‍ ഒരാള്‍ രാജ്യസഭയില്‍ നിന്ന്. രാജ്യസഭയില്‍ നിന്ന് 13 പേരാണ് മന്ത്രിസഭയില്‍ എത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിച്ച 57 പേര്‍ക്കാണ് പുതിയ സര്‍ക്കാരില്‍ പ്രാതിനിധ്യം ലഭിച്ചത്.

ഇരുസഭകളിലും ഇല്ലാത്ത രണ്ടുപേരാണ് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ജ് കുര്യനും രവ്‌നീത് സിങ് ബിട്ടുവുമാണ് ഈ രണ്ടുപേര്‍. മന്ത്രിമാരായി തുടരണമെങ്കില്‍ ഇരുവരും ആറുമാസത്തിനകം പാര്‍ലമെന്റിന്റെ ഭാഗമാകണം എന്നാണ് ഭരണഘടനയില്‍ പറയുന്നത്.പ്രധാനമന്ത്രി മോദി, 30 ക്യാബിനറ്റ് മന്ത്രിമാര്‍, 5 സഹമന്ത്രിമാര്‍ (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ 72 മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മോദി അടക്കം 31 ക്യാബിനറ്റ് മന്ത്രിമാരില്‍ എട്ടുപേര്‍ രാജ്യസഭയില്‍ നിന്നാണ്. ജെ പി നഡ്ഡ, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍, അശ്വനി വൈഷ്ണവ് അടക്കമാണ് ഈ എട്ടുപേര്‍. സര്‍ബാനന്ദ സോനോവാളും ജ്യോതിരാദിത്യ സിന്ധ്യയും രാജ്യസഭാംഗങ്ങളാണെങ്കിലും ഇത്തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT