ന്യൂഡൽഹി: ''ഒരാൾ പകൽ ജോലിക്കു പോവുന്നു, ഒരാൾ രാത്രിയിലും. പിന്നെ വിവാഹ ജീവിതത്തിനു സമയം എവിടെ?'' വിവാഹമോചനത്തിനായി സമീപിച്ച ദമ്പതികളോട് സുപ്രീം കോടതിയാണ് ഈ ചോദ്യം ഉന്നയിച്ചത്. ഒരുമിച്ചു ജീവിക്കാൻ ഒരു ശ്രമം കൂടി നടത്തിനോക്കിക്കൂടേയെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ആരാഞ്ഞു.
ബംഗളൂരുവിൽനിന്നുള്ള ദമ്പതികളാണ് വിവാഹ മോചന ഹർജിയുമായി സുപ്രീം കോടതിയിൽ എത്തിയത്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും. ബംഗളൂരു അത്രയധികമൊന്നും വിവാഹ മോചനങ്ങൾ നടക്കുന്ന സ്ഥലമല്ലെന്ന് ജസ്റ്റിസ് നാഗരരത്ന അഭിപ്രായപ്പെട്ടു. ഒരുമിച്ചു ജീവിക്കാൻ ഒരു ശ്രമം കൂടി നടത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞു.
വേർപിരിയുന്നതിന് ഇരുകക്ഷികളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് അഭിഭാഷകർ അറിയിച്ചു. ഉടമ്പടി പ്രകാരം ഭർത്താവ് ഭാര്യയ്ക്ക് ഒറ്റത്തവണ ജീവനാംശമായി പന്ത്രണ്ടര ലക്ഷം രൂപ നൽകും.
ഇരു കക്ഷികളും ധാരണയിൽ ആയ സ്ഥിതിക്ക് വിവാഹ മോചനം അനുവദിക്കുകയാണെന്ന് ബെഞ്ച് പറഞ്ഞു. ഇരുപക്ഷവും പരസ്പരം നൽകിയ മറ്റു കേസുകൾ റദ്ദാക്കുകകയാണെന്നും കോടതി അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates