ഗുലാം നബി ആസാദ്/ഫയല്‍ 
India

'ബിജെപിക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ'; പുകഴ്ത്തി ഗുലാം നബി ആസാദ്

ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്കാവില്ലെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി അധ്യക്ഷന്‍ ഗുലാം നബി ആസാദ്. ബിജെപിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിക്കാവില്ലെന്നും ഗുലാം നബി ആസാദ്ചൂണ്ടിക്കാട്ടി.

ഡല്‍ഹിയില്‍ മാത്രമുള്ള ഒരു പാര്‍ട്ടി മാത്രമാണ് എഎപി. പഞ്ചാബില്‍ ഫ്രലപ്രദമായ ഭരണം നടത്താന്‍ എഎപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിന്റെ മതേതരത്വ നയത്തിന് എതിരല്ല. സംഘടനാ കാര്യങ്ങളിലെ പോരായ്മയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഗുജറാത്തിലും ഹിമാചലിലും മികച്ച പ്രകടനം കോണ്‍ഗ്രസ് കാഴ്ചവെക്കണമെന്നാണ്തന്റെ ആഗ്രഹമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് ആദ്യമായാണ് കോണ്‍ഗ്രസിനെ പിന്തുണക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ശേഷം അദ്ദേഹം രൂപീകരിച്ച ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടിയില്‍ ജമ്മു കശ്മീരില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും