പ്രീതിപാല്‍ സിംഗ്/ പഴയ ചിത്രം 
India

കര, നാവിക, വ്യോമ സേനകളില്‍ സേവനം അനുഷ്ഠിച്ച അപൂര്‍വ്വ വ്യക്തിത്വം; പ്രീതിപാല്‍ സിംഗിന് നൂറ് വയസ്, ആശംസാപ്രവാഹം 

പ്രതിരോധ സേനയുടെ മൂന്ന് തലങ്ങളിലും സേവനം അനുഷ്ഠിച്ച് അപൂര്‍വ്വ നേട്ടം കൈവരിച്ച റിട്ടയേര്‍ഡ് കേണല്‍ പ്രീതിപാല്‍ സിംഗ് ഗില്ലിന് നൂറ് വയസ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിരോധ സേനയുടെ മൂന്ന് തലങ്ങളിലും സേവനം അനുഷ്ഠിച്ച് അപൂര്‍വ്വ നേട്ടം കൈവരിച്ച റിട്ടയേര്‍ഡ് കേണല്‍ പ്രീതിപാല്‍ സിംഗ് ഗില്ലിന് നൂറ് വയസ്‌. കര, വ്യോമ, നാവിക സേനകളില്‍ സേവനം അനുഷ്ഠിച്ച ഏക വ്യക്തിയാണ് പ്രീതിപാല്‍ സിംഗ് ഗില്‍. 

വ്യോമസേനയിലാണ് തുടക്കം. രണ്ടാം ലോകമഹായുദ്ധ കാലത്താണ് പൈലറ്റായി വ്യോമസേനയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇന്ത്യന്‍ നേവിയിലും അവസാനം കരസേനയിലും സേവനം അനുഷ്ഠിച്ചു. 1965ല്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യക്ക് വേണ്ടി പങ്കെടുത്തിട്ടുണ്ട്. കരസേനയില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്‍പ് അസം റൈഫിള്‍സില്‍ സെക്ടര്‍ കമാന്‍ഡര്‍ ആയിരുന്നു.

സോഷ്യല്‍മീഡിയയില്‍ അടക്കം നൂറ് വയസ് തികച്ച  പ്രീതിപാല്‍ സിംഗ് ഗില്ലിന് ആശംസ പ്രവാഹമാണ്. ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിക്കാന്‍ ദീര്‍ഘായുസ്സ് ഉണ്ടാകട്ടെ എന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

'ഒരു ദലിത് കുടുംബവും തെരുവിൽ കിടക്കില്ല, പൂർണ്ണ പുനരധിവാസം ഉറപ്പാക്കും'; പാരിയത്തുകാവ് വിഷയത്തിൽ മുഖ്യമന്ത്രി

'സിനിമാ രംഗം നവീകരിക്കാനുള്ള സിഗ്നേച്ചർ ഇടുമ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന് വലിയ പ്രസക്തിയുണ്ട്'; കുറിപ്പുമായി വിനയൻ

ബാൽമർ ലോറിയിൽ ജോലി നേടാം; എക്സിക്യൂട്ടീവ് ട്രെയിനി തസ്തിക, ബിരുദം,എംബിഎ യോഗ്യത

കശ്മീരില്‍ കേബിള്‍ കാര്‍ തകരാറില്‍; മലയാളികള്‍ ഉള്‍പ്പടെ 300 പേര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; രക്ഷാപ്രവര്‍ത്തനം; വിഡിയോ

SCROLL FOR NEXT