പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് വരുന്ന പ്രതിപക്ഷ കക്ഷി അംഗങ്ങൾ മാധ്യമങ്ങളെ കാണുന്നു  X
India

തൃണമൂല്‍ വിമത എംപിമാരെ യോഗത്തിന് വിളിച്ചു; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതീകാത്മകമായി ബഹിഷ്‌കരണം നടത്തിയ ശേഷം പ്രതിപക്ഷം യോഗത്തിലേക്ക് തിരിച്ചെത്തി. മമത ബാനര്‍ജിയുടെ പാര്‍ട്ടിയിലെ 20 ഓളം വിമത സഭാംഗങ്ങള്‍ ഉള്‍പ്പെട്ട നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ (എന്‍സിപിഐ) എങ്ങനെ സര്‍വകക്ഷി യോഗത്തിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷം ചോദിച്ചു. പാര്‍ലമെന്റിലെ വെബ്‌സൈറ്റില്‍ പേരുപോലുമില്ലാത്ത പാര്‍ട്ടിയെ യോഗത്തിലേക്ക് ക്ഷണിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. വെബ്സൈറ്റില്‍ ഇപ്പോഴും ഈ എംപിമാരെ തൃണമൂല്‍ അംഗങ്ങളായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നാളെ പാര്‍ലമെന്റില്‍ വര്‍ഷകാലസമ്മേളനം ആരംഭിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിനേയും ബിജെപിയേയും പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, കൂറുമാറിയവരുടെയും പുതിയ രാജ്യസഭാംഗങ്ങളുടെയും പിന്തുണയോടെ അംഗബലം കൂട്ടിയതാണ് എന്‍ഡിഎയുടെ കരുത്ത്. തൃണമൂലിലെ വിമതരും ഉദ്ധവ് വിഭാഗം ശിവസേനയിലെയും ആംആദ്മി പാര്‍ട്ടിയിലെയും ഒരുവിഭാഗം എംപിമാരും എന്‍ഡിഎ പക്ഷത്താണ്.

Opposition Boycotts All-Party Meeting : The opposition boycotted the all-party meeting ahead of the Monsoon Session in a major protest against the invitation extended to rebel Trinamool MPs. Learn about the issues set to create a stormy start to the parliamentary session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും ( വീഡിയോ )

സയന്‍സ് ബിരുദമുണ്ടോ? ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ആകാം; തുടക്ക ശമ്പളം 43,400 രൂപ

'ഇനി മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യില്ല; 'ദ് ഒഡീസി'ക്കായി കഴിവിന്റെ പരമാവധി ഉപയോ​ഗിച്ചു'

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളി വിസ നിയമങ്ങളില്‍ വന്‍മാറ്റം; ഫീസ് ഗഡുക്കളായി അടയ്ക്കാം

ആരോഗ്യകേരളത്തിൽ വൻ അവസരം! ഡോക്ടർ, നഴ്സ്, ഓഡിയോളജിസ്റ്റ് ഉൾപ്പെടെ നിരവധി ഒഴിവുകൾ