പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് എത്തിയ മമത ബാനര്‍ജിയെ എഎപി നേതാവ് രാഘവ് ഛദ്ദ അഭിവാദ്യം ചെയ്യുന്നു/പിടിഐ 
India

15 പാര്‍ട്ടികള്‍ ഒന്നിച്ചു; ബിജെപി വിരുദ്ധ സഖ്യം ലക്ഷ്യമിട്ട് ആദ്യ ചുവട്; ഉന്നം 2024 

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്നതാണ് ഇപ്പോഴത്തെ ഏക ഉത്തരവാദിത്വമെന്ന്, പ്രതിപക്ഷ കൂട്ടായ്മയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിരുദ്ധ സഖ്യത്തിനു രൂപം നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പട്‌നയില്‍ കൂടിക്കാഴ്ച നടത്തി. പതിനഞ്ച് പാര്‍ട്ടികളില്‍നിന്നായി 30 നേതാക്കള്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയതായാണ് വിവരം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവുമാണ് ആതിഥ്യം വഹിച്ചത്.

നിതീഷ് കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും അണി നിരന്നു. സിപിഎം, സിപിഐ, സിപിഐ എംഎല്‍, പിഡിപി തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തിനെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ആംആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജരിവാള്‍, ഭഗവന്ത് മന്‍, ഡിഎംകെയില്‍നിന്ന് എംകെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ദ് സോറന്‍, സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് അഖിലേഷ് യാദവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയെന്നതാണ് ഇപ്പോഴത്തെ ഏക ഉത്തരവാദിത്വമെന്ന്, പ്രതിപക്ഷ കൂട്ടായ്മയുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ്  ചെയ്തു. കൂടിക്കാഴ്ച രാജ്യത്തിനു പുതിയ ദിശാബോധം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ചര്‍ച്ചയായതെന്ന് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം സീറ്റ് പങ്കുവയ്ക്കല്‍ പോലെയുള്ള കാര്യങ്ങളെ ഇന്നത്തെ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കിയതായും സൂചനയുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT