പ്രതീകാത്മക ചിത്രം 
India

പ്രകൃതി വിരുദ്ധ പീഡന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി; ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു; അറസ്റ്റ് 

പ്രകൃതി വിരുദ്ധ പീഡന കേസില്‍ ജാമ്യത്തില്‍ ഇറങ്ങി; ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊന്നു; അറസ്റ്റ് 

Author : സമകാലിക മലയാളം ഡെസ്ക്

സന്ത് കബീര്‍ നഗര്‍ (യുപി): പ്രകൃതി വിരുദ്ധ പീഡന കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ആള്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാനില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിലാണ് ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചത്.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നവംബര്‍ നാലിന് വൈകുന്നേരം പെണ്‍കുട്ടി ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തുടര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു.

ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു