പ്രതീകാത്മക ചിത്രം 
India

എത്ര ചോദിച്ചിട്ടും ശമ്പളം കൊടുത്തില്ല; വിഷമം സഹിക്കാന്‍ വയ്യാതെ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി, തൊഴിലാളി ഗുരുതരാവസ്ഥയില്‍ 

ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ദിവസവേതനക്കാരന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്: ശമ്പളം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ദിവസവേതനക്കാരന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബാതിപുരയിലാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ സോനു എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒരു കോള്‍ഡ് സ്‌റ്റോറേജില്‍ ജോലി ചെയ്യുന്ന  സോനുവിന് ദിവസങ്ങളായി ശമ്പളം ലഭിക്കുന്നില്ലായിരുന്നു. നിരന്തരം ചോദിച്ചിട്ടും പണം നല്‍കാന്‍ മുതലാളി വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കോള്‍ഡ് സ്‌റ്റോറേജിന് മുന്നില്‍വെച്ച് സോനു പെട്രോളൊഴിച്ച് സ്വയം തീകൊളുത്തിയത്. 

സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് തീയണച്ചെങ്കിലും സോനുവിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. സോനുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോള്‍ഡ് സ്‌റ്റോറേജ് ഉടമയ്ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ