സിന്ധുതായി സപ്കൽ കുട്ടികൾക്കൊപ്പം/ ഫേയ്സ്ബുക്ക് 
India

'അനാഥക്കുട്ടികളുടെ അമ്മ', സിന്ധുതായി സപ്കൽ അന്തരിച്ചു

കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പൂനെ; സാമൂഹികപ്രവർത്തക സിന്ധുതായി സപ്കൽ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ഇവരെ കഴിഞ്ഞവർഷം രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിനാണ് പത്മ അവാര്‍ഡ് ലഭിച്ചത്.

അനാഥരുടെ മായി

ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ അമ്മയായിരുന്ന സിന്ധുതായി സപ്കലിനെ മായി എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ബന്ധുക്കള്‍ ഉപേക്ഷിച്ച ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ സിന്ധുതായ് സപ്കല്‍ അമ്മയാണ്. നാൽപ്പത്തിയഞ്ച് വര്‍ഷത്തിനിടെ 1500-ലധികം അനാഥ കുട്ടികളെയാണ് ഇവർ ദത്തെടുത്ത് വളര്‍ത്തിയത്. 

​ഗർഭിണിയായിരിക്കെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു

മഹാരാഷ്ട്രയിൽ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച സിന്ധുതായി ഏറെ കഷ്ടതകൾക്കൊടുവിലാണ് സാമൂഹിക പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. 12ാം വയസിൽ 32 കാരനുമായി വിവാഹിതയായ സന്ധുതായി നാലാമത് ​ഗർഭിണിയായിരിക്കെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു. സ്വന്തം വീട്ടുകാർ കൂടി കയ്യൊഴിഞ്ഞതോടെ കുഞ്ഞുങ്ങളെ വളർത്താനായി ഭിക്ഷാടനത്തിന് ഇറങ്ങേണ്ടതായി വന്നു. പ്രതിസന്ധികളെ എല്ലാം ചെറുത്തു തോൽപ്പിച്ച സിന്ധുതായി ആനാഥക്കുട്ടികൾക്കായി ഇറങ്ങുകയായിരുന്നു. 

മഹാരാഷ്ട്രാ സർക്കാരിന്‍റെ അഹില്യാബായി ഹോൾക്കർ പുരസ്ക്കാരമടക്കം 270-ലേറെ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. ഇവരുടെ ജീവിതത്തെ ആധാരമാക്കി 2010-ൽ മീ സിന്ധുതായി സപ്കാൽ (ഞാൻ സിന്ധുതായി സപ്കാൽ) എന്ന മറാഠി ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT