തഹാവൂര്‍ റാണ ഫയൽ
India

മുംബൈ ഭീകരാക്രമണ കേസ്: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് അമേരിക്കന്‍ കോടതി

2008 മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍: 2008 മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും. കുറ്റവാളികളെ പരസ്പരം കൈമാറുന്നതിന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉടമ്പടി പ്രകാരം തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതി അനുമതി നല്‍കി.

തഹാവൂര്‍ റാണ സമര്‍പ്പിച്ച അപ്പീലില്‍ കീഴ്‌ക്കോടതി വിധി അംഗീകരിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതി വിധി. തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുവദിച്ച് കൊണ്ടുള്ള മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്ത് തഹാവൂര്‍ റാണ കാലിഫോര്‍ണിയയിലെ ജില്ലാ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇത് നിരസിച്ച ജില്ലാ കോടതി വിധി അംഗീകരിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെ പാനല്‍ തഹാവൂര്‍ റാണയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ ഇയാളുടെ പങ്കാളിത്തം ആരോപിച്ചാണ് ഇന്ത്യ അമേരിക്കയെ സമീപിച്ചത്. ഭീകരാക്രമണക്കേസില്‍ ചോദ്യം ചെയ്യുന്നതിനായി തഹാവൂര്‍ റാണയെ കൈമാറണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റാണയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള കൈമാറല്‍ ഉടമ്പടിയുടെ നിബന്ധനകള്‍ക്കുള്ളില്‍ വരുന്നതാണെന്ന് പാനല്‍ വിലയിരുത്തി. റാണയെ അമേരിക്കയില്‍ കുറ്റവിമുക്തനാക്കിയ കുറ്റകൃത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഘടകങ്ങള്‍ ഇന്ത്യന്‍ ആരോപണങ്ങളില്‍ അടങ്ങിയിരിക്കുന്നു എന്ന് നിരീക്ഷിച്ച് കൊണ്ടാണ് യുഎസ് അപ്പീല്‍ കോടതി വിധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

ദൂരദർശനിൽ സീനിയ‍ർ കറസ്പോണ്ട​ന്റ് , ആറ്റിങ്ങൽ ഗവ ഐ ടിഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

SCROLL FOR NEXT