സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ്  എക്സ്
India

പാക് വെടിവെയ്പ്: ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ക്ക് വീരമൃത്യു

ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസിന്റെ മരണത്തില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലും സൈന്യവും അനുശോചിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജമ്മു: പാകിസ്ഥാന്‍ വെടിവെയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് ആണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ഇംതിയാസിന് പരിക്കേറ്റത്.

അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്നുള്ള ആര്‍ എസ് പുര സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇംതിയാസിന് പുറമെ, മറ്റ് ഏഴു സൈനികര്‍ക്കു കൂടി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസിന്റെ മരണത്തില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറലും സൈന്യവും അനുശോചിച്ചു. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇന്നലെ രാത്രിയും പാക് സൈന്യം ആക്രമണം നടത്തിയതായി ഇന്ത്യ ആരോപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു