Lucknow fire screen grab
India

'പപ്പാ, ഇവിടെ തീപിടിച്ചു, എന്നെ രക്ഷിക്കൂ'...അവസാനമായി അവന്‍ ഫോണില്‍ പറഞ്ഞതങ്ങനെയാണ്; ലഖ്‌നൗ തീപിടിത്തത്തില്‍ കുട്ടികളെ രക്ഷിക്കാന്‍ വൈകിയെന്ന് ആരോപണം

കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ആ കുട്ടികളെ രക്ഷിക്കാമായിരുന്നു. ആളുകള്‍ വീഡിയോകള്‍ പകര്‍ത്തുന്നതിന് പകരം നേരത്തെ സഹായം നല്‍കിയിരുന്നെങ്കില്‍ ചില ജീവനുകളെങ്കിലും രക്ഷപ്പെടുമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ലഖ്നൗ: പപ്പാ ഇവിടെ തീ പിടിച്ചു, എന്നെ രക്ഷിക്കൂ....ലഖ്‌നൗ തീപിടിത്തത്തില്‍ മരിച്ച 23 കാരന്‍ സുഖ്മണി സിങ് അവസാനം പറഞ്ഞ വാക്കുകളാണിത്. പിതാവിനോട് ഫോണിലാണ് സുഖ്മണി സിങ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ കുടുംബത്തിന് കൃത്യസമയത്ത് അവിടെ എത്താനോ ജീവന്‍ രക്ഷിക്കാനോ കഴിഞ്ഞില്ല. വടക്കുപടിഞ്ഞാറന്‍ ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്ത് തിങ്കളാഴ്ചയാണ് കെട്ടിടത്തിന് തീപിടിച്ചത്. 15 വിദ്യാര്‍ഥികള്‍ വെന്തു മരിക്കുകയായിരുന്നു.

ഒരു മണിക്കൂറിലധികം ആളിപ്പടര്‍ന്ന തീയില്‍ നിരവധി ആളുകള്‍ ഉള്ളില്‍ കുടുങ്ങിപ്പോയി. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയും ചെയ്തു.

24 പേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ചികിത്സയിലാണ്. താഴത്തെ നിലയിലുള്ള കടകളിലാണ് തീപിടിത്തമുണ്ടായതെന്നും പിന്നീട് അത് കെട്ടിടത്തിലാകെ പടരുകയായിരുന്നെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

എന്റെ കുട്ടി പറഞ്ഞു, 'പപ്പാ, ഇവിടെ തീപിടിച്ചു, എന്നെ രക്ഷിക്കൂ,'' ഓഫീസില്‍ തീപിടിത്തമുണ്ടായെന്ന് കാണിച്ച് സുഖ്മണി വിളിച്ചതിനെക്കുറിച്ച് പ്രഭ്‌ജോത് സിംഗും സഹോദരനും പറയുന്നു. ആദിത്യ ശ്രീവാസ്തവ എന്ന കുട്ടി രണ്ട് മണിക്കൂറിലധികം നേരം കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നു. കുറച്ചുകൂടി വേഗത്തില്‍ സഹായം ലഭിച്ചിരുന്നെങ്കില്‍ മകനെ രക്ഷിക്കാമായിരുന്നു എന്ന് ആദിത്യയുടെ അമ്മ വിതുമ്പലോടെ പറഞ്ഞു. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ആ കുട്ടികളെ രക്ഷിക്കാമായിരുന്നു. ആളുകള്‍ വീഡിയോകള്‍ പകര്‍ത്തുന്നതിന് പകരം സഹായം നല്‍കിയിരുന്നെങ്കില്‍ ചില ജീവനുകളെങ്കിലും രക്ഷപ്പെടുമായിരുന്നു. ഒരുപക്ഷേ എന്റെ മകനും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു,' ആദിത്യ ശ്രീവാസ്തവയുടെ അമ്മ പറഞ്ഞു. മരിച്ച അബ്ദുള്‍ റഹ്മാന്റെ പിതാവ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മയ്ക്കും ജോലിയില്ല. ഏകദേശം 8-10 മാസം മുമ്പാണ് അവന് ജോലി ലഭിച്ചത്. തങ്ങളുടെ കുടുംബത്തിന്റെ ഏക അത്താണിയാണ് മരിച്ചതെന്ന് അബ്ദുള്‍ റഹ്മാന്റെ ഉമ്മ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ലഖ്നൗ വികസന അതോറിറ്റിയിലെ രണ്ട് ഉദ്യോഗസ്ഥരെയും വൈദ്യുതി, ഫയര്‍ ഫോഴ്സ് വകുപ്പുകളില്‍ നിന്ന് ഓരോ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടെ നാല് പേരെ സസ്പെന്‍ഡ് ചെയ്തു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെയും ഉത്തര്‍പ്രദേശ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് ആക്ടിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം കൃഷ്ണ ഉപാധ്യായ (43), വീരേന്ദ്ര പ്രസാദ് ശുക്ല (62), തുഷാര്‍ കൃഷ്ണ ജയ്സ്വാള്‍ (31), സുരേഷ് കുമാര്‍ സാഹു എന്നിവരാണ് അറസ്റ്റിലായവര്‍. കെട്ടിടത്തിന്റെ ഉടമകളാണ് അറസ്റ്റിലായത്.

തകരാറിലായ ഇലക്ട്രിക്കല്‍ വയറിംഗും എക്‌സിറ്റുകളുടെ അഭാവവുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. തീ പടര്‍ന്നപ്പോള്‍ കുട്ടികള്‍ ഉള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നെന്നും പ്രദേശവാസികള്‍ പറഞ്ഞു.

"Papa, There's Fire, Save Me": Lucknow Man's Last Call To Father For Help

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിന് ആശ്വാസം; ഡോ. റിനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

ദു​ബൈയിൽ പുതിയ പെരുമാറ്റ ചട്ടം; പൊതുഇടങ്ങളിലെ പെരുമാറ്റ രീതികളിൽ കർശന മാർഗനിർദേശം

പ്രതിഫലം 12 കോടി കുറച്ച് ഋഷഭ് പന്ത്, തിരികെ ഡല്‍ഹി ക്യാമ്പിലേക്ക്; കുല്‍ദീപ് ലഖ്‌നൗവിലേക്ക്

സമദാനിയെയും മാധവിക്കുട്ടിയെയും സംബന്ധിച്ച വിവാദ പരാമര്‍ശം നീക്കം ചെയ്ത് ഹൈക്കോടതി

സാമന്തയുടെ സോളോ ഹിറ്റായി 'മാ ഇൻടി ബം​ഗാരം'; ചിത്രം 50 കോടി ക്ലബ്ബിൽ, നന്ദി പറഞ്ഞ് നടി