ശ്യാം- ആര്യന്‍ 
India

'പപ്പാ ഞങ്ങള്‍ മരിച്ചുപോകും'; കുഞ്ഞുമക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് അച്ഛന്‍; രാത്രിയിലും തിരച്ചില്‍

ചോക്ലേറ്റും വടാപാവും വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ മക്കളെ സ്‌കൂട്ടറില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഏഴും അഞ്ചും വയസുള്ള രണ്ട് ആണ്‍മക്കളെ പിതാവ് കനാലിലേക്ക് വലിച്ചെറിഞ്ഞു. ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഏഴു വയസുകാരനായ ആര്യന്‍, അഞ്ച് വയസുകാരനായ ശ്യാം എന്നിവരെയാണ് പിതാവ് കനാലിലെറിഞ്ഞത്. കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതി സോമനാഥ് ദാമോദര്‍ റോഡ്ഗെയെ അറസ്റ്റ് ചെയ്തു.

ചോക്ലേറ്റും വടാപാവും വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ മക്കളെ സ്‌കൂട്ടറില്‍ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. കുട്ടികളെ കനാലിലേക്ക് എറിയാന്‍ തുനിഞ്ഞപ്പോള്‍, ഭയന്നുവിറച്ച ആ കുരുന്നുകള്‍ 'അച്ഛാ... ഞങ്ങള്‍ മരിച്ചുപോകും, ദയവുചെയ്ത് ഞങ്ങളോട് ഇത് ചെയ്യരുത്' എന്ന് കരഞ്ഞുപറഞ്ഞ് അപേക്ഷിച്ചു. കുട്ടികളുടെ ദയനീയമായ നിലവിളികള്‍ വകവയ്ക്കാതെ അയാള്‍ രണ്ടുപേരെയും കനാലിലേക്ക് എറിയുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് അറിയിച്ചു. കാണാതായ കുട്ടികള്‍ക്കായി തിങ്കളാഴ്ച രാത്രി മുതല്‍ പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് കനാലില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണെങ്കിലും ഇതുവരെ കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

"Papa, We Will Die": Maharashtra Man Throws Sons, 5 And 7, Into Canal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മിഠായി കവറിൽ ഒളിപ്പിച്ചത് 4.2 പവൻ'; ചാല സ്വർണക്കവർച്ചയിലെ മുഴുവൻ സ്വർണവും കണ്ടെത്തി

Today's Rashi Phalam November 18|ചികിത്സാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം, പഴയ കടം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്

മുഖ്യമന്ത്രി നാളെ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഫുട്‌ബോളിലും പാകിസ്ഥാനെ തുരത്തി... 'യുവ ത്രില്ലര്‍'!!! ഇന്ത്യ 'സാഫ് ചാംപ്യന്‍മാര്‍'!

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട്ടമ്മയുടെ കൈയ്ക്കും മൂക്കിനും പരിക്ക്