

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)
തൊഴിൽപരമായ മത്സരങ്ങളിൽ അനുകൂല ഫലം നേടും. വാഹനവുമായി ബന്ധപ്പെട്ട അറ്റ കുറ്റപ്പണികൾ പൂർത്തിയാക്കും. ദൂരെയുള്ള ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
വസ്ത്രവ്യാപാര രംഗത്തുള്ളവർക്ക് നേട്ടമുണ്ടാകും. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കും. കലാപരമായ കാര്യങ്ങൾക്ക് പ്രോത്സാഹനം ലഭിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രസിദ്ധീകരണ രംഗത്തുള്ളവർക്ക് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാകും. വസ്തു സംബന്ധമായ രേഖകളിലെ അപാകതകൾ പരിഹരിക്കും. സുഹൃത്തുക്കളുമായി ചേർന്നു പദ്ധതികൾക്ക് രൂപം നൽകും.
കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)
നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ പുരോഗതിയുണ്ടാകും. വിദേശത്ത് പഠിക്കുന്നവരുടെ താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
രാഷ്ട്രീയ രംഗത്തുള്ളവർക്ക് സ്വാധീനം വർധിപ്പിക്കാൻ സാധിക്കും. പഴയ നിക്ഷേപങ്ങളിൽനിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. കായികരംഗത്തുള്ളവർ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അധ്യാപകർക്കും പരിശീലന രംഗത്തുള്ളവർക്കും പ്രവർത്തനമികവ് പ്രകടിപ്പിക്കാൻ കഴിയും. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് പഠനത്തിൽ ഏകാഗ്രത കൈവരും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 1/4)
വാഹനങ്ങൾ വാങ്ങുന്നതിനും മാറ്റുന്നതിനുമുള്ള നടപടികൾക്ക് അനുകൂല സാഹചര്യമാണ്. കല്യാണാലോചനകളിൽ കുടുംബാംഗങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകും.
വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, തൃക്കേട്ട)
ചികിത്സയുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ചിരുന്ന പുരോഗതി അനുഭവപ്പെടും. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാൻ സാധ്യതയുണ്ട്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തുന്ന ചർച്ചകൾ ഫലപ്രദമാകും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽപരമായ പരിശീലനത്തിനോ സ്ഥാനക്കയറ്റത്തിനോ വേണ്ടിയുള്ള നടപടികൾ ഗുണകരമാകും. കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിക്കും.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവർക്ക് പ്രോജക്ടുകളിൽ മികച്ച പുരോഗതിയുണ്ടാകും. വിദേശ യാത്രയ്ക്കുള്ള വിസ നടപടികളിൽ അനുകൂലവിവരം ലഭിക്കാം. കലാ പ്രവർത്തനങ്ങളിൽ ശോഭിക്കും.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആശുപത്രി, ചികിത്സാ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ പ്രവർത്തിക്കുന്ന വർക്ക് നേട്ടമുണ്ടാകും. പഴയ കടം തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. വീട് മാറുന്നതിന് സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates