വിവാഹ ചടങ്ങിനെത്തി, മാതാപിതാക്കള്‍ കുട്ടിയെ കാറിനുള്ളില്‍ മറന്നു, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം എക്‌സ്
India

കാറിനുള്ളില്‍ കുട്ടിയെ മറന്നുവെച്ച് കല്യാണത്തിന് പോയി, മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ചടങ്ങിനിടെ ഇളയമകള്‍ എവിടെയെന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഇരുവരും അറിയുന്നത്

സമകാലിക മലയാളം ഡെസ്ക്

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ കാറിനുള്ളില്‍പ്പെട്ട മൂന്ന് വയസുകാരി ഗോര്‍വികയ്ക്ക് ദാരുണാന്ത്യം. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുട്ടിയെ അബദ്ധത്തില്‍ കാറിനുള്ളിലാക്കി കാര്‍ ലോക്ക് ചെയ്ത് മാതാപിതാക്കള്‍ മടങ്ങുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ പിതാവ് പ്രദീപ് നഗര്‍ ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. കാറിനുള്ളില്‍ അകപ്പെട്ട കുട്ടി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രണ്ട് കുട്ടികളും അമ്മയ്‌ക്കൊപ്പം ഉണ്ടെന്ന് കരുതിയ പ്രദീപ് നഗര്‍ കാര്‍ ലോക്ക് ചെയ്ത് മടങ്ങുകയായിരുന്നു. രണ്ട് മണിക്കൂറോളം കുട്ടി കാറിനുള്ളില്‍ കുടുങ്ങിയതായി ഖട്ടോലി പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചടങ്ങിനിടെ ഇളയമകള്‍ എവിടെയെന്ന് ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഇരുവരും അറിയുന്നത്. പിന്നീട് കാറിനരികെ എത്തിയപ്പോഴാണ് കുട്ടി ബോധരഹിതയായി കാറില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താന്‍ മാതാപിതാക്കള്‍ എതിര്‍ത്തു. സംഭവത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT