മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ ഉരുളന്‍ കല്ലുകള്‍ പിടിഐ
India

ഹിമാചലില്‍ മേഘവിസ്‌ഫോടനം; മലവെള്ളപ്പാച്ചിലില്‍ ഒലിച്ചെത്തിയത് നൂറുകണക്കിന് ഉരുളന്‍ കല്ലുകള്‍; ദേശീയപാത അടച്ചു; വീഡിയോ

മേഘലിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലിയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചലിലെ കുളു ജില്ലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മണാലി- ലേ ദേശീയ പാത അടച്ചു. റോഡുകളിലേക്ക് വ്യാപകമായി വലിയ ഉരുളന്‍ കല്ലുകള്‍ ഒലിച്ചെത്തിയതും ഗതാഗതം തടസപ്പെടാന്‍ കാരണമായി. ബുധനാഴ്ച വൈകീട്ട് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദേശീയപാതിയിലെ ഗതാഗതം തടസ്സപ്പെട്ടതോടെ സ്പിതിയില്‍ നിന്ന മണാലിയിലേക്ക് പോകുന്ന വാഹനങ്ങള്‍ റോഹ്താങ് വഴി തിരിച്ചുവിട്ടതായി പൊലീസ് പറഞ്ഞു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

മേഘലിസ്‌ഫോടനത്തെ തുടര്‍ന്ന് മണാലിയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ പല്‍ചാനില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. പാലത്തിന് കേടുപാടുകള്‍ സംഭവിച്ചതായും പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും തടസപ്പെട്ടു. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബുധനാഴ്ച ഹിമാചല്‍ മേഖലയിലെ 15 റോഡുകള്‍ അടച്ചിരുന്നു. മഴയില്‍ 62 ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലായതായി സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. കനത്ത കൃഷി നാശവും ഉണ്ടായി. ജൂലൈ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മേഖലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 27 ന് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 49 പേര്‍ മരിച്ചതായും ഏകദേശം 389 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായുമായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT