ഫയല്‍ ചിത്രം 
India

അടുത്ത മൂന്ന് ദിവസം തീവ്രമഴ; 13 ജില്ലകളില്‍ റെഡ് അലര്‍ട്ട്; തമിഴ്‌നാട്ടില്‍ മുന്നറിയിപ്പ്

തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍  രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദ മായി മാറിയ സാഹചര്യത്തിലാണ് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അടുത്തു മൂന്ന് ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍  രൂപപ്പെട്ട ന്യുന മര്‍ദ്ദം നിലവില്‍ ശക്തി കൂടിയ ന്യുന മര്‍ദ്ദ മായി മാറിയ സാഹചര്യത്തിലാണ് കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. 

വ്യാഴാഴ്ച തമിഴ്‌നാട്ടിലെ പതിമൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. വില്ലുപുരം, ചെങ്കല്‍പട്ട്, കടലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, അരിയല്ലൂര്‍, പേരമ്പലൂര്‍, ചെന്നൈ, കല്ലകുറിച്ചി, മയിലാടുതുറൈ, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതുച്ചേരിയിലും കാരയ്ക്കലിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 2016 മുതല്‍ എല്ലാ ഡിസംബറിലും തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങളുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT